കാര്യമായ പണച്ചെലവില്ലാതെ ആരോഗ്യം സംരക്ഷിക്കാം

കരൾ, തലച്ചോർ, ഹൃദയം, ശ്വാസകോശം, ആമാശയം എന്നിവയുടെ പ്രവർത്തനം മികച്ചതാക്കാൻ നെല്ലിക്ക സഹായിക്കും. വിറ്റാമിൻ സിയാൽ സമൃദ്ധമായ നെല്ലിക്ക നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് കാഴ്ച ശക്തി വർദ്ധിപ്പിക്കും. പ്രമേഹം നിയന്ത്രിക്കാനും ശരീരത്തിലെ ഇൻസുലിൻ ഉൽപദാനം വർധിപ്പിക്കാനും നെല്ലിക്ക സ്ഥിരമായി കഴിച്ചാൽ മതിയാകും. ഹൃദ്രോഗങ്ങളെ അകറ്റി നിർത്താനും ഹൃദയ ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും നെല്ലിക്കക്ക് കഴിവുണ്ട്. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഈ ഔഷധക്കായ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാനും ഉപകരിക്കും. എല്ലുകളുടെയും പല്ലുകളുടെയും ശക്തി വർദ്ധിപ്പിക്കാനും ഓർമ്മശക്തി കൂട്ടാനും നെല്ലിക്ക കഴിക്കുന്നത് ഗുണം ചെയ്യും.
ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കാനും ചർമകോശങ്ങളുടെ ആരോഗ്യം വർധിപ്പിക്കാനും സൗന്ദര്യം നിലനിർത്താനും ഈ കായ നല്ലൊരു മാർഗമാണ്. രക്തശുദ്ധി വരുത്താനും വിഷാംശങ്ങളെ പുറംതള്ളാനും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. ദിവസവും രാവിലെ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് പല വിധത്തിലും ഉപകാരപ്രദമായിരിക്കും. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ശരീരത്തിൽ അൾട്രാവയലറ്റ് രശ്മി പതിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കാനും കണ്ണിന്റെ ആരോഗ്യം ക്ഷയിക്കാതിരിക്കാനും ഇതുപകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *