ഈ എണ്ണ ഒരു രാത്രി ഏത് അരിമ്പാറയും അടര്‍ന്നു വീഴും

ഉപദ്രവകാരി അല്ലാത്തതും ചെറിയ മുഴപോലെ തോന്നിക്കുന്നതുമായ പരുപരുത്ത വളർച്ചയാണ് അരിമ്പാറ.ഹ്യൂമൻ പാപ്പിലോമ വൈറസ് (Human Papilloma Virus-HPV) കളാണ് ഇതിനു കാരണം എന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു.സാധാരണ കൈകാലുകളിലും കാൽമുട്ടകളിലുമാണ് അരിമ്പാറ ഉണ്ടാകുന്നത്.അരിമ്പാറ ഉണ്ടാകുന്ന ഭാഗം, ആകൃതി, രോഗ കാരണമാകുന്ന വൈറസിന്റെ ഇനം എന്നിവയനുസരിച്ച് ആധുനിക ശാസ്ത്രം ആറു വിധത്തിലുള്ള അരിമ്പാറകൾ വിശദീകരിക്കുന്നു.കൈകളിലും കാൽമുട്ടുകളിലും മാത്രമല്ല ശരീരത്തിന്റെ ഏതു ഭാഗത്തും ഇത്തരത്തിലുള്ള അരിമ്പാറ ഉണ്ടാകുന്നു.ത്വക്കിൽ നിന്നുയർന്നു കാണുന്ന ചെറിയ മുഴകളുടെ ഉപരിതലം പരുപരുത്തതായിരിക്കും.മുഖം, കഴുത്ത്,കൈകൾ,കാൽമുട്ട്തുടങ്ങിയ ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന ചെറുതും മൃദുലവും ചർമത്തെക്കാൾ നിറം കൂടിയതുമായ രീതിയിൽ കാണപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *